Fri. May 3rd, 2024

ഗയാന പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

By admin Feb 5, 2024
Keralanewz.com

ജോർജ് ടൗണ്‍: തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയുടെ പ്രധാനമന്ത്രി മാർക്ക് ആന്റണി ഫിലിപ്പ്‌സ് ഈ ആഴ്ച ഇന്ത്യയിലെത്തും.

ഊർജം, സൈബർ സെക്യൂരിറ്റി, ദുരന്ത നിവാരണം തുടങ്ങിയ വിവിധ മേഖലകളില്‍ നയതന്ത്ര ചർച്ചകള്‍ നടത്തും. കഴിഞ്ഞ ഏപ്രിലില്‍ ഗയാനയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫിലിപ്പ്‌സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയ്ക്കും ഗയാനയ്ക്കുമിടെയിലെ വിമാന യാത്ര സുഗമമാക്കുന്നതിനുള്ള എയർ സർവീസസ് കരാർ ജയശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ ഒപ്പിട്ടിരുന്നു.

Facebook Comments Box

By admin

Related Post