Kerala NewsLocal NewsPolitics

കോടതി ഫീസ് വര്‍ധിപ്പിക്കും, മദ്യത്തിന് 10 രൂപ കൂടും

Keralanewz.com

തിരുവനന്തപുരം: അധിക വിഭവ സമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളിലും മദ്യത്തിന്റെ ഗാല്‍വനേജ് ഫീസ് വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശം.

കോടതി ഫീസുകളില്‍ കാലോചിതമായ പരിഷ്‌കരണം വരുത്തി. അപ്പീലുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു. കോടതി നിരക്ക് വര്‍ധനവിലൂടെ 50 കോടിയുടെ അധിക വരുമാനം ലക്ഷ്യമിടുന്നു.

മോട്ടോര്‍ വാഹന വകുപ്പ്- കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കും

വൈദ്യുതി തീരുവ വര്‍ധിപ്പിച്ചു. യൂണിറ്റിന് 1.2 പൈസയില്‍ നിന്ന് 15 പൈസയായാണ് വര്‍ധിപ്പിച്ചത്. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
നദികളിലെ മണല്‍വാരല്‍ പദ്ധതി പുനരാരംഭിക്കും

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ലിറ്ററിന് 10 രൂപ കൂടും. 200 കോടി അധിക വരുമാനം. ഗാല്‍വനേജ് ഫീസ് ആണ് 10 രൂപ വര്‍ധിപ്പിച്ചത്.
കേരള ലോട്ടറിയുടെ സമ്മാനഘടന പുതുക്കി നിശ്ചയിക്കും.
പാട്ടത്തിന് നല്‍കുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച്‌ സ്റ്റാമ്ബ് ഡ്യൂട്ടി, കേരള മുദ്ര പത്ര നിയമത്തില്‍ ഭേദഗതി വരുത്തും. പ്രതിവര്‍ഷം 40 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു.

ഫെയര്‍വാല്യൂ കുറ്റമറ്റ രീതിയില്‍ പരിഷ്‌കരിക്കും. ഭൂമിയുടെ വിനിയോഗത്തിന് അനുസരിച്ച്‌ നികുതി ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഭൂമിയിലെ പാട്ടത്തുക പിരിക്കാനും കാലാവധി കഴിഞ്ഞ ഭൂമി തിരിച്ച്‌ പിടിക്കാനും പദ്ധതി.

Facebook Comments Box