Kerala NewsLocal NewsNational News

ശമ്ബളം, പെൻഷൻ: മാര്‍ച്ചില്‍ 26,000 കോടിയിലെത്തുമെന്ന് എസ്.ബി.ഐ

Keralanewz.com

മുംബൈ: ശമ്ബളത്തിനും പെൻഷനുമുള്ള വർധിച്ച ചെലവുകാരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഭാരം മാർച്ചോടെ 26,000 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു.

ശമ്ബളത്തിനും പെൻഷനും മാറ്റിവെക്കേണ്ട തുക ഉയർന്നതിനാല്‍, ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദ അറ്റാദായത്തില്‍ ബാങ്കിന് 35 ശതമാനം ഇടിവാണുണ്ടായത്.

2023 ഒക്‌ടോബർ-ഡിസംബർ കാലയളവില്‍ 9,164 കോടി രൂപയായിരുന്നു അറ്റാദായം. 2022ലെ 14,205 കോടിയില്‍നിന്നാണ് ഇത്രയുമായി കുറഞ്ഞത്. 17 ശതമാനം വേതനം വർധിപ്പിച്ചതിനെ തുടർന്ന് 7,100 കോടി രൂപ അധികമായി നീക്കിവെച്ചതാണ് ലാഭം ഇടിയാൻ കാരണം.

7,100 കോടി രൂപ നീക്കിവെച്ചതില്‍ 5,400 കോടിയും പെൻഷന് നല്‍കിയതാണ്. കോടതി ഉത്തരവിനെ തുടർന്ന് എല്ലാ ജീവനക്കാർക്കും ശമ്ബളത്തിന്റെ 50 ശതമാനം പെൻഷനായി നല്‍കേണ്ടിവന്നു. 1.8 ലക്ഷം പെൻഷൻകാരാണ് എസ്.ബി.ഐക്കുള്ളതെന്നും ചെയർമാൻ ദിനേശ് കുമാർ ഖര പറഞ്ഞു.

Facebook Comments Box