Mon. May 13th, 2024

വീണാ വിജയന് തിരിച്ചടി; എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

By admin Feb 16, 2024
Keralanewz.com

ബംഗലൂരു: എക്‌സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ( എസ്‌എഫ്‌ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഒറ്റവാക്കില്‍ വ്യക്തമാക്കി. വിധിപ്പകര്‍പ്പിന്റെ പൂര്‍ണ്ണരൂപം നാളെ രാവിലെ 10.30ന് പ്രസിദ്ധീകരിക്കും.

കേസില്‍ കമ്ബനികാര്യ നിയമത്തിലെ ചട്ടം 10 പ്രകാരം കമ്ബനി ഓഫ് രജിസ്ട്രാര്‍ അന്വേഷണം നടന്നതാണ്. അതേ നിയമത്തിലെ ചട്ടം 12 പ്രകാരം എസ്‌എഫ്.ഐഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം.

എന്നാല്‍ കമ്ബനി ഓഫ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് എസ്‌എഫ്‌ഐഒ അന്വേഷണമെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയാണ്.

എന്നാല്‍ വിധി വരുന്നത് വരെ കടുത്ത നടപടി ഉണ്ടാകരുതെന്ന് വീണയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

Facebook Comments Box

By admin

Related Post

You Missed