National News

ഗുജറാത്ത് തീരത്ത് വന്‍ ലഹരി വേട്ട; 3,300 കിലോ ലഹരിമരുന്നുമായി അഞ്ച് പേര്‍ നേവിയുടെ പിടിയില്‍

Keralanewz.com

ന്യുഡല്‍ഹി: ഗുജറാത്ത തീരത്ത് വന്‍ ലഹരിവേട്ട. ചൊവ്വാഴ്ച നേവിയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയും നടത്തിയ പരിശോധനയില്‍ 3300 കിലോ ലഹരിമരുന്നുമായി അഞ്ച് പാകിസ്താന്‍ സ്വദേശികള്‍ പിടിയിലായി.

പോര്‍ബന്തറിന് സമീപം വന്ന ഒരു കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചത്. അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് നേവി വ്യക്തമാക്കി.

3089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമൈന്‍, 25 കിലോ മോര്‍ഫിന്‍ എന്നിവയാണ് പിടികൂടിയത്. ആയിരം കോടി രൂപയിലേറെ രാജ്യാന്തര മാര്‍ക്കറ്റില്‍ വിലവരുമെന്നാണ് സൂചന. പോര്‍ബന്തറിന് സമീപം കടലില്‍ സംശയകരമായ നിലയില്‍ ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് നേവിയും മറ്റ് ഏജന്‍സികളും ചേര്‍ന്നാണ് ബോട്ട് പിടിച്ചെടുത്തത്.

ലഹരികടത്ത് സംഘത്തിന് ഏതെങ്കിലൂം ദേശവിരുദ്ധ സംഘവുമായി ബന്ധമുണ്ടോയെന്ന് ഗുജറാത്ത് എടിഎസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയിലും പൂനെയിലും നടന്ന റെയ്ഡില്‍ 1,100 കിലോ മെഫെഡ്രോണ്‍ പിടികൂടിയിരുന്നു. വിപണിയില്‍ 2500 കോടി രൂപ വിലവരുമിതിന്. മിയാവ് മ്യാവു, വൈറ്റ് മാജിക്, ഡ്രോണ്‍, എം-ക്യാറ്റ് എന്നീ പേരുകളില്‍ അറിയപ്പെടുന്നതാണ് ഈ മയക്കുമരുന്ന്. 700 കിലോ പൂനെയില്‍ നിന്നും 400 കിലോ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്.

Facebook Comments Box