Fri. May 3rd, 2024

തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മുഖ്യ ചർച്ചാവിഷയം ഭൂ നിയമ ഭേദഗതിയും സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും- . ജോസ് പാലത്തിനാൽ.

By admin Mar 1, 2024 #keralacongress m
Keralanewz.com

തൊടുപുഴ: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകം സംസ്ഥാന സർക്കാർ പാസാക്കിയ 1964ലെ ഭൂപതിവ് നിയമഭേദഗതി യും അടിസ്ഥാന സൗകര്യ വികസനവുമായിരിക്കുമെന്ന് കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ പറഞ്ഞു. കേരള കോൺഗ്രസ്.എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബൂത്ത് കൺവീനർമാരുടെ ശില്പശാല ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം . കഴിഞ്ഞ ഏഴു വർഷത്തിലേറെയായി എൽഡിഎഫ് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജില്ലയിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. പാലങ്ങൾ, റോഡുകൾ ഗവൺമെൻറ് സ്കൂളുകൾ, സർക്കാർ ആശുപത്രികൾ എന്നിവയുടെമുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു. ഹൈറേഞ്ച് മേഖലയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനമാണ് പിണറായി സർക്കാർ നടപ്പാക്കിയത്. ജില്ലയിലെ മറ്റു നാലു നിയോജകമണ്ഡലങ്ങളെ അപേക്ഷിച്ച് തൊടുപുഴയുടെ വികസനം സ്തംഭനാവസ്ഥയിലായത്. സ്ഥലം എംഎൽഎയുടെ വികസനവിരുദ്ധ നിലപാടുകൾ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ഇടുക്കി എം.പി ആയിരുന്ന ജോയ്സ് ജോർജ് നടത്തിയ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ മാതൃക പരമായിരുന്നു. ഇടുക്കിയുടെ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടവീഥിയിൽ സഹയാത്രികനായ ജോയ്സ് ജോർജിനെ സ്ഥാനാർത്ഥിയായി ഇടതുമുന്നണി പ്രഖ്യാപിച്ചത് മലയോര ജനത ആവേശപൂർവ്വമാണ് ഉൾക്കൊണ്ടതെന്നും ജോസ് പാലത്തിനാൽ പറഞ്ഞു. ജില്ലയിലെ കേരള കോൺഗ്രസ് എം പ്രവർത്തകർ ഒറ്റക്കെട്ടായി എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി രംഗത്തുണ്ടാകുമെന്നും ജോയ്സ് ജോർജിൻ്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്,അഡ്വ. പി കെ മധു നമ്പൂതിരി,പ്രൊഫ. ജെസ്സി ആന്റണി, അംബിക ഗോപാലകൃഷ്ണൻ,മനോജ് മാമല, ജോർജ് പാലക്കാട്ട്, ജോസി വേളാച്ചേരി, തോമസ് മൈലാടൂർ, സണ്ണി കടുത്തലകുന്നേൽ, തോമസ് വെളിയത്തുമാലി, ജോൺസ് നന്തളത്ത്, ജോസ് മഠത്തിനാൽ, ലിപ്സൺ കൊന്നക്കൽ , ഡോണി കട്ടക്കയം, പി ജി ജോയി, ജോസ് പാറപ്പുറം, റോയി വാലുമ്മേൽ,സ്റ്റാൻലി കീത്താപ്പിള്ളിൽ,ജോഷി കൊന്നക്കൽ,തോമസ് കിഴക്കേപറമ്പിൽ,ജോസ് കുന്നുംപുറം,ബെന്നി വാഴചാരിക്കൽ അബ്രഹാം അടപ്പൂർ, റോയ്സൺ കുഴിഞ്ഞാലിൽ, കുര്യാച്ചൻ പൊന്നാമറ്റം,ജരാർഡ് തടത്തിൽ, അഡ്വ.കെവിൻ ജോർജ്, കൊടുവേലിൽ, ജോമി കുന്നപ്പിള്ളിൽ,ലാലി ജോസി, ജിന്റു ജേക്കബ് ശാന്ത പൊന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post