International News

ആ ചിരി ഇനി ഓര്‍മ്മ; ഫാഷന്‍ ഐക്കണ്‍ ഐരിസ് അപ്‌ഫെല്‍ വിട പറഞ്ഞു; വിയോഗം 102 ാം വയസ്സില്‍

Keralanewz.com

പ്രശസ്ത ടെക്‌സ്റ്റൈല്‍ വിദഗ്ധനും ഇന്റീരിയര്‍ ഡിസൈനറുംഫാഷന്‍ ഐക്കണുമായ ഐറിസ് അപ്‌ഫെല്‍ അന്തരിച്ചു.

102 ാം വയസ്സിലായിരുന്നു അന്ത്യം. മരണ വാര്‍ത്ത അറിയിച്ചത് ഇവരുടെ കൊമേര്‍ഷ്യല്‍ ഏജന്റ് ലോറി സെയിലാണ്.ഐറിസ് നിരവധി അംഗീകരങ്ങള്‍ നേടിയട്ടുണ്ട്. വലിയ വൃത്താകൃതിയിലുള്ള കറുത്ത കണ്ണടയും ചുവന്ന ലിപ്സ്റ്റിക്കും വെളുത്ത മുടിയുമാണ് ഇവരുടെ സിഗ്നേച്ചര്‍ ലുക്ക്.

1921 ആഗസ്റ്റ് 29 ന് ജനിച്ച ഐറിസ് ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്നു. മൂന്ന് മില്യണ്‍ ഫോളോവേര്‍സ് ഇവര്‍ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമുണ്ട്. ‘ആക്സിഡന്റല്‍ ഐക്കണ്‍’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ‘ഓള്‍ഡ് വേള്‍ഡ് വീവേഴ്സ്’ ബ്രാന്‍ഡിംഗ് കമ്ബനി സ്ഥാപിക്കുകയും ആറ് യുഎസ് പ്രസിഡന്റുമാര്‍ക്ക് കോസ്റ്റ്യും ഡിസൈന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Facebook Comments Box