EDUCATIONJobsKerala News

രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ഫ്യൂച്ചർ ഫ്യൂഷൻ മെഗാ ജോബ് ഫെയർ

Keralanewz.com

മാർ ആഗസ്തീനോസ് കോളേജിൽ ‘ഫ്യൂച്ചർ ഫ്യൂഷൻ’ മെഗാ ജോബ് ഫെയർ 7 ന്
രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെയും സ്മാർട്ട് ടെക് ടെക്നോളജിയുടെയും സംയുക്താഭിമിഖ്യത്തിൽ ‘ഫ്യൂച്ചർ ഫ്യൂഷൻ’ മെഗാ ജോബ് ഫെയർ 7 ന് 9 :30 മുതൽ കോളേജിൽ നടക്കും. 1000 ൽ അധികം ഒഴിവുകളിലേക്കായി വിവിധ മേഖലയിൽ നിന്നും 30 ൽപ്പരം കമ്പനിൾ പങ്കെടുക്കുന്ന ഈ തൊഴിൽ മേളയിൽ ഡിപ്ലോമ, ഡിഗ്രി , എം എസ് സി ഇലക്ട്രോണിക്സ്, എം. ബി. എ. എം. സി. എ, എം. എസ്.ഡബ്ലിയു. എം. എസ്. സി. ബയോടെക്നോളജി, എം. എ. എച്ച് .ആർ. എം., ഐ .റ്റി .ഐ- എം. എം. വി/ ഓട്ടോമൊബൈൽ തുടങ്ങിയ യോഗ്യതയുള്ള 18 മുതൽ 35 വരെ പ്രായപരിധിയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
പ്രവേശനം സൗജന്യമായ തൊഴിൽമേളയിലേയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി മൂന്നു കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്നതിനാൽ പങ്കെടുക്കാൻ എത്തുന്നവർ ബയോഡേറ്റയുടെയും പാസ്പോർട്ട് സൈസ് ഫോട്ടോയുടെയും മൂന്ന് കോപ്പികളും ആവശ്യമായ സർട്ടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്. വിവരങ്ങൾക്ക് 8921423804, 8848660310 രജിസ്ട്രേഷൻ ലിങ്ക് https://docs.google.com/forms/d/1rUUkOaRyjz4MShmarMFpsAqlcNTWisQ3_vOqmHCVXxU/edit

Facebook Comments Box