Kerala NewsPolitics

മണ്ഡലത്തിലെ മുക്കിലും മൂലയിലും സാന്നിധ്യമറിയിച്ച് ഇടത് സ്ഥാനാർത്ഥി. വികസനത്തിന് നൂറിൽ നൂറ് മാർക്ക് നൽകി നാട്ടുകാരും .

Keralanewz.com

കോട്ടയം: ലോക്സഭ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഓടിയെത്തി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍. രാവിലെ കെ ഇ കോളേജിൽ യൂത്ത് പാർലമെന്റ് ഉദ്ഘാടനത്തിനെത്തിയ സ്ഥാനാർത്ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. എം പി ഫണ്ട് പൂർണമായി വിനിയോഗിച്ച എം പിയെ കയ്യടിയോടെയാണ് വിദ്യാർത്ഥികൾ വരവേറ്റത്.

അതിതിനിടെ പാലാ പൂവരണിയിലെ ദുരന്ത വാർത്തയെത്തി. സംഭവം നടന്ന വീട്ടിലേക്ക് എം പി ഓടിയെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലുള്‍പ്പെടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

വൈകുന്നേരത്തോടെകൂത്താട്ടുകുളത്തെയും പിറവത്തെയും മാധ്യമ പ്രവർത്തകരുമായി സൗഹൃദ സംഭാഷണം. നവീകരിച്ച പ്രസ് ക്ലബ് സന്ദര്‍ശിച്ച എം.പി ടൗണ്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു.പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കാരിത്താസ് മേൽപ്പാല ഉദ്ഘാടനത്തിന്റെ ആലോചനാ യോഗത്തിലും സ്ഥാനാർത്ഥി എത്തി. രാത്രി വൈകി തെള്ളകത്ത് കുടുംബസംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.

Facebook Comments Box