Sun. Apr 28th, 2024

കോണ്‍ഗ്രസ് തരിപ്പണമാകും, 2019ലും താഴെ പോകും, ബിജെപി 335 സീറ്റിലേക്ക് കുതിക്കും; പ്രവചിച്ച്‌ സര്‍വേ

Keralanewz.com

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം വഴങ്ങുമെന്ന് ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വേ.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വെറും 37 സീറ്റ് മാത്രമേ പാര്‍ട്ടി നേടൂ എന്നാണ് സര്‍വേയിലെ പ്രവചനം. അതേസമയം മോദിക്കെതിരെ അണിനിരക്കുന്ന ഇന്ത്യ സഖ്യത്തിന് ആകെ 98 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും സര്‍വേ പറയുന്നു.

അതേസമയം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ എന്‍ഡിഎ 378 സീറ്റുകള്‍ വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് വെറും 42 സീറ്റുകളാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2019ല്‍ ഇത് 52 സീറ്റായി ഉയര്‍ന്നിരുന്നു.

അതേസമയം ബിജെപിക്ക് ഇത്തവണ 32 സീറ്റുകളാണ് ഉയര്‍ത്താനാവുകയെന്ന് സര്‍വേ പറയുന്നു. മഹാരാഷ്ട്രയില്‍ എന്‍ഡിഎ വന്‍ കുതിപ്പ് നടത്തുമെന്നാണ് സര്‍വേയുടെ പ്രവചനം. 48 ലോക്‌സഭാ സീറ്റുകളാണ് ഇവിടെയുള്ളത്. അതില്‍ 35 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം.

25 സീറ്റുകള്‍ ബിജെപിയും, ശിവസേന ഷിന്‍ഡെ പക്ഷം ആറ് സീറ്റും, എന്‍സിപി അജിത് പവാര്‍ പക്ഷം നാല് സീറ്റുകള്‍ നേടുകയും ചെയ്യും. അതേസമയം ശിവസേന ഉദ്ധവ് പക്ഷം എട്ട് സീറ്റുകള്‍ പ്രതിപക്ഷ നിരയില്‍ നേടും. എന്‍സിപി ശരത് പവാര്‍ വിഭാഗവും കോണ്‍ഗ്രസും രണ്ട് വീതം സീറ്റുകളും നേടും.

ബീഹാറിലും എന്‍ഡിഎ തേരോട്ടം നടത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ പറയുന്നു. 40 സീറ്റുള്ള ബീഹാറില്‍ 17 സീറ്റുകള്‍ ബിജെപിയും സഖ്യകക്ഷിയായ ജെഡിയു പന്ത്രണ്ട് സീറ്റും നേടുമെന്ന് സര്‍വേ പറഞ്ഞു. എന്‍ഡിഎയിലെ മറ്റൊരു അംഗമായ എല്‍ജെപി നാല് സീറ്റുകളും നേടും.

അതേസമയം പ്രതിപക്ഷ നിരയില്‍ ആര്‍ജെഡിക്ക് നാല് സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് ഒരു സീറ്റിലാണ് വിജയിക്കുക. കിഷന്‍ഗഞ്ച് സീറ്റിലാണ് കോണ്‍ഗ്രസ് വിജയിക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നു. ബംഗാളില്‍ ബിജെപി എല്ലാവരെയും അമ്ബരപ്പിക്കുമെന്ന് സര്‍വേ. ഇരുപത് സീറ്റുകള്‍ ബിജെപി നേടും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 21 ആയി കുറയും.

അതേസമയം ഗോവയില്‍ ആകെയുള്ള രണ്ട് സീറ്റും ബിജെപി നേടുമെന്ന് സര്‍വേ പ്രവചിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രമേ നേടൂ എന്നും സര്‍വേ പ്രവചിക്കുന്നു. ബിജെപി നോര്‍ത്ത് ഈസ്റ്റിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് സീറ്റുകള്‍ ബിജെപി നേടുമെന്നും ഇന്ത്യ ടിവി സര്‍വേ പറഞ്ഞു.

എന്‍ഡിഎ മൊത്തം 9 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറഞ്ഞു. അസമില്‍ മാത്രം പന്ത്രണ്ട് സീറ്റുകള്‍ എന്‍ഡിഎ നേടും. ബിജെപിക്ക് പത്ത് സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

Facebook Comments Box

By admin

Related Post