സുഹാസിനിക്ക് അറുപതാം പിറന്നാള്‍, ആഘോഷമാക്കി കൂട്ടുകാരികള്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തെന്നിന്ത്യന്‍ നടിയും സംവിധായികയുമായ സുഹാസിനിയുടെ അറുപതാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സുഹൃത്തുക്കള്‍. താരത്തിന്റെ സുഹൃത്തക്കളായ ഖുശ്ബു, സുമലത, ലിസി, പൂര്‍ണിമ, ഭാഗ്യരാജ്, ശോഭന, പ്രഭു, കമല്‍ഹസന്‍ തുടങങ്ങിയ താരങ്ങള്‍ ഒരുമിച്ച് സുഹാസിനിയുടെ ജന്മദിനാഘോഷത്തിനെത്തി. എണ്‍പതുകളിലെ താരങ്ങളുടെ ഒരു ഒത്തു ചേരല്‍ കൂടിയായി ഇത്. നടിയും സുഹാസിനിയുടെ അടുത്ത കൂട്ടുകാരിയുമായ പൂര്‍ണിമ ഭാഗ്യരാജാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

അച്ഛന്‍ ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷം സുഹാസിനിയും ആരാധകരുമായി പങ്കുവച്ചു. ‘വികാരനിര്‍ഭരമായ ഈ ചിത്രം ഷെയര്‍ ചെയ്യാതെയെങ്ങനെ?’ എന്ന അടിക്കുറിപ്പോടെയാണ് അച്ഛനുമായുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

ഭര്‍ത്താവും സംവിധായകനുമായ മണിരത്‌നത്തിനൊപ്പം ‘മദ്രാസ് ടാക്കീസ്’ എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുകയാണ് സുഹാസിനി. മണിരത്‌നത്തിന്റെ നിരവധി ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സുഹാസിനി സഹകരിച്ചിട്ടുണ്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •