Mon. Apr 29th, 2024

നിയോജക മണ്ഡലം കൺവൻഷൻ്റെ ആവേശത്തിൽ എൽഡിഎഫ്; സൗഹൃദ സന്ദർശനങ്ങളിൽ സജീവമായി തോമസ് ചാഴികാടൻസമൂഹ മാധ്യമങ്ങളിലും പ്രചാരണം സജീവം

Keralanewz.com

കോട്ടയം: ലോക്‌സഭ മണ്ഡലം കണ്‍വന്‍ഷന്റെ പിന്നാലെ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി എല്‍ഡിഎഫ്. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനാണ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ശ്രമിക്കുന്നത്. ഇതിനായി ഓരോ നിയോജക മണ്ഡലത്തിലും സൗഹൃദ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സമര്‍പ്പിക്കുന്ന ചടങ്ങിനെത്തിയ സ്ഥാനാര്‍ത്ഥിയെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജിനായി 2.60 കോടി രൂപയുടെ വികസനം നടത്തിയ എംപിയെ ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു. മുമ്പ് പ്രദേശത്തെ എംഎല്‍എ കൂടിയായിരുന്നതിനാല്‍ സ്വീകരണത്തിനും അഭിനന്ദനത്തിലും ഇരട്ടി മധുരം. പിന്നീട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സ്വകാര്യ ചടങ്ങുകളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

വൈകിട്ട് പിറവം നിയോജക മണ്ഡലം കണ്‍വന്‍ഷനായി ടൗണിലെത്തിയ സ്ഥാനാര്‍ത്ഥി കടകളിലും ആരാധനാലയങ്ങളിലും കടന്നുചെന്ന് വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് കന്‍ഷന്‍ഷന്‍ സ്ഥലത്തേക്ക് എത്തിയ സ്ഥാനാര്‍ത്ഥിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിനെതിരെ രൂക്ഷ വമിര്‍ശനമുയര്‍ത്തിയായിരുന്നു പി സി ചാക്കോയുടെ പ്രസംഗം. കോണ്‍ഗ്രസ് ജീര്‍ണതയുടെ പാരമ്യത്തിലെത്തിയെന്നും ചാക്കോ വിമര്‍ശിച്ചു. അതേസമയം രാഷ്ട്രീയം പറയാതെ പിറവത്ത് കഴിഞ്ഞ നാളുകളില്‍ ചെയ്ത വികസനം ഓര്‍മ്മിപ്പിച്ചായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ചെറു പ്രസംഗം. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും ഏറെ വൈകി കണ്‍വന്‍ഷന്‍ ആരംഭിച്ചതോടെ അടുത്ത കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വൈകുമെന്നോര്‍ത്ത് വേഗം പ്രസംഗം ചുരുക്കി അടുത്ത കേന്ദ്രമായ വൈക്കത്തേക്ക്. രാത്രി വൈകിയാണ് വൈക്കത്ത് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ സമാപിച്ചത്.

ഇന്ന് നാലിന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലും വൈകിട്ട് അഞ്ചിന് പുതുപ്പള്ളിയിലും നിയോജക ണ്ഡലം കണ്‍വന്‍ഷന്‍ നടക്കും.

Facebook Comments Box

By admin

Related Post