National NewsPolitics

ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിന്റെ പുനരുദ്ധാരണത്തിന് ഒരുങ്ങി മോദി സര്‍ക്കാര്‍; 1200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

Keralanewz.com

ഉപ്പ് സത്യാഗ്രഹത്തിൻ്റെ 94-മത് വാർഷികദിനമായ മാർച്ച്‌ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സബർമതി ആശ്രമ പുനരുദ്ധാരണത്തിൻ്റെ മാസ്റ്റർപ്ലാൻ അനാച്ഛാദനം ചെയ്തു.

ഇക്കഴിഞ്ഞ ബജറ്റില്‍ ആസൂത്രണം ചെയ്ത പദ്ധതിക്ക് 1200 കോടി രൂപയാണ് അനുവദിച്ചത്. മാസ്റ്റർപ്ലാൻ പ്രകാരം അഹമ്മദാബാദിലെ സബർമതി നദീതീരത്തുള്ള ആശ്രമത്തിൻ്റെ അഞ്ചേക്കർ സ്ഥലം 55 ഏക്കറായി വികസിപ്പിക്കും.

കൂടാതെ നിലവിലുള്ള 36 കെട്ടിടങ്ങളും നവീകരിക്കും. ഗാന്ധിയുടെ തത്വചിന്തകളിലുലും മൂല്യങ്ങളിലും അധിഷ്ഠിതമായ നവീകരണപ്രവർത്തനങ്ങളാണ് മാസ്റ്റർപ്ലാനില്‍ നിർദ്ദേശിച്ചിരിക്കുന്നത്.

Facebook Comments Box