Thu. May 9th, 2024

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കാത്ത വിഷയമാണ്: സിഎഎ വിഷയത്തില്‍ വിചിത്രവാദവുമായി വി മുരളീധരൻ

By admin Mar 13, 2024
Keralanewz.com

പൗരത്വ ഭേദഗതി വിഷയത്തില്‍ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഎഎ ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്നാണ് വി മുരളീധരൻ പറഞ്ഞത്.

രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തീരുമാനമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി സമരം നടക്കുമ്ബോഴാണ് വി മുരളീധരന്റെ പ്രസ്താവന. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ പീഡനം നേരിടുമെന്നാണ് എംവി ഗോവിന്ദനും വിഡി സതീശനും പറയുന്നതെന്നും മുരളീധരൻ പറയുന്നു.

കോണ്‍സെൻട്രേഷൻ ക്യാമ്ബ് വിഷയത്തില്‍ കെ സുരേന്ദ്രൻ പറഞ്ഞത് താൻ അറിഞ്ഞിട്ടും കേട്ടിട്ടുമില്ലെന്നും ആ ചോദ്യം തന്നോടല്ല ചോദിക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post