കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ഇടുക്കിയില്‍ സംഗീത വിശ്വനാഥ്; ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളായി
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. കോട്ടയത്ത് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ അഡ്വ.
സംഗീത വിശ്വനാഥും മത്സരിക്കും. മാവേലിക്കരയില്‍ ബൈജു കലാശാല, ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി തന്നെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
കേരളത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കോട്ടയത്ത് നൂറു ശതമാനവും വിജയം ഉറപ്പാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. റബ്ബർ കർഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാൻ നരേന്ദ്രമോദി സർക്കാരിന് മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 250 രൂപ റബറിന് അടിസ്ഥാന വില നിശ്ചയിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതിന്റെ ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.