Mon. May 20th, 2024

തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ രാജിവെച്ചു; ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

By admin Mar 18, 2024
Tamilisai Soundararajan and K. Chandrasekhar Rao .(photo:Twitter)
Keralanewz.com

ഹൈദരാബാദ്: തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെ ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദർരാജൻ സ്ഥാനം രാജിവെച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഇവർ മത്സരിച്ചേക്കും. തമിഴിസൈ സൗന്ദർരാജൻ തന്റെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി.

ഗവർണറാകുന്നതിന് മുമ്ബ് തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈ 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴിയോട് തൂത്തുകുടിയില്‍ വൻ തോല്‍വിയാണ് ഇവർ ഏറ്റുവാങ്ങിയത്. ഇത്തവണ തമിഴിസൈ ഏത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് വ്യക്തമല്ല.

2019 സെപ്റ്റംബറിലാണ് ഇവരെ തെലങ്കാന ഗവർണറായി നിയമിച്ചത്. കിരണ്‍ ബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെ ചുമതലയും നല്‍കിയിരുന്നു.

Facebook Comments Box

By admin

Related Post