Kerala NewsLocal News

ചിന്നക്കനാലില്‍ വീടിനു നേരെ ചക്കക്കൊമ്ബന്റെ ആക്രമണം

Keralanewz.com

മൂന്നാര്‍ : ചിന്നക്കനാലില്‍ വീടിനു നേരെ ചക്കക്കൊമ്ബന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെയാണ് സംഭവം. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്ബന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്.ആളപായമില്ല.

പുലര്‍ച്ചെ നാലോടെ മനോജിന്റെ വീടിന് മുന്നിലെത്തിയ ആന കൊമ്ബുപയോഗിച്ച്‌ ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്റെ അകത്തെ സീലിങും തകര്‍ന്നുവീണു. വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു.

ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്ബന്‍ സ്ഥലം വിട്ടിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലാണ് ചക്കക്കൊമ്ബന്‍ പുലര്‍ച്ചെ നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

Facebook Comments Box