Sun. Apr 28th, 2024

എൽ ഡി എഫ് മൂന്നാം ഘട്ട പ്രചാരണത്തിലേക്ക് . റോഡ് ഷോ ഒരുക്കി സ്ഥാനാർത്ഥിയെ സ്വീകരിച്ച് വൈക്കം.

Keralanewz.com

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് എല്‍ഡിഎഫ്. ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം ആദ്യഘട്ട വാഹന പ്രചരണം തുടങ്ങും. ഏഴു നിയോജക മണ്ഡലങ്ങളിലും ആദ്യ ഘട്ട വാഹന പ്രചാരണം റോഡ്‌ഷോ അടക്കമാണ് സംഘടിപ്പിക്കുക. അതേസമയം സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനങ്ങള്‍ തുടരുകയാണ്. ഇന്നലെ (ബുധന്‍) വൈക്കം നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ സന്ദര്‍ശനം.

12മണിയോടെ വെള്ളൂര്‍ ടൗണിലെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. കെപിപിഎല്‍ ഗേറ്റ്, വടകര, ബ്രഹ്‌മമംഗലം എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു. ചെന്നിടത്തെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. തലയോലപറമ്പില്‍ റോഡ്‌ഷോ ഒരുക്കിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ. വൈകുന്നേരം വൈക്കം ടൗണിലാണ് പര്യടനം സമാപിച്ചത്.

Facebook Comments Box

By admin

Related Post