Sat. Apr 27th, 2024

കൊടും ചൂടില്‍ നിന്ന് ആശ്വാസം; സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്

By admin Mar 28, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിനിടെ ആശ്വാസമായി ചില ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്‌ക്ക് സാദ്ധ്യതയുള്ളത്.

നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഇന്ന് ഉച്ചയ്‌ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിട്ടുള്ളത്.

അതേസമയം, ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വലിയ രീതിയിലുള്ള ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പലയിടത്തും കുടിവെള്ള ക്ഷാമവും തുടങ്ങിയിട്ടുണ്ട്. വരുന്ന ഞായറാഴ്ച വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരും.

തൃശൂർ ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാൻ സാദ്ധ്യതയുണ്ട്.

Facebook Comments Box

By admin

Related Post