Kerala NewsLocal News

കടല്‍ക്ഷോഭം: നെയ്യാറ്റിന്‍കര താലൂക്കില്‍ രണ്ട് ക്യാമ്ബുകളിലായി 55 പേര്‍

Keralanewz.com

നെയ്യാറ്റിന്‍കര: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശമേഖലയിലുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്ബുകളിലായി എത്തിയവരുടെ എണ്ണം 55 ആയി.

കുളത്തൂര്‍ വില്ലേജിലെ പൊഴിയൂര്‍ ഗവ. യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെര്‍ട്ടീന്‍ത് സ്‌കൂളിലുമായി 35 കുടുംബങ്ങളാണ് കഴിയുന്നത്. പൊഴിയൂര്‍ ഗവ.യു.പി.എസില്‍ 16 കുടുംബവും പുല്ലുവിള ലിയോ തെര്‍ട്ടീന്‍ത് സ്‌കൂളില്‍ 19 കുടുംബവും താമസിക്കുന്നു.

11 പുരുഷന്മാരും 13 സ്ത്രീകളും ഒരു കുട്ടിയുമടക്കം 25 പേരാണ് പൊഴിയൂര്‍ ഗവ.യു.പി.എസ് ക്യാമ്ബിലുള്ളത്. പുല്ലുവിള ലിയോ തെര്‍ട്ടീന്‍ത് സ്‌കൂളില്‍ 19 കുടുംബങ്ങളില്‍ നിന്നായി പത്ത് പുരുഷന്മാരും 17 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്.

Facebook Comments Box