കൊച്ചി : 2024 ജനുവരിയില്‍ 41.78 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ നേടി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോ.
തിങ്കളാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഈ നേട്ടം രാജ്യത്തെ ജിയോ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി വർധിപ്പിച്ചു. ജനുവരിയില്‍ ഭാരതി എയര്‍ടെല്‍ വരിക്കാരുടെ എണ്ണത്തില്‍ 7.52 ലക്ഷം വര്‍ധനവുണ്ടാവുകയും വോഡഫോണ്‍ ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു. ജനുവരിയില്‍ ട്രായ് ഡാറ്റ പ്രകാരം 22.15 കോടിയായിരുന്നു വോഡഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം. ജിയോ കേരളത്തില്‍ കരസ്ഥമാക്കിയത് 88000 ത്തിലധികം പുതിയ വരിക്കാരെയാണ്.
Facebook Comments Box