Kerala NewsLocal NewsPolitics

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എൻ.എസ്.എസ് സമദൂരത്തില്‍ തന്നെ; ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പവും അകലവും ഇല്ലെന്ന് സുകുമാരൻ നായര്‍

Keralanewz.com

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിവുപോലെ എൻ.എസ്.എസിന് ‘സമദൂരം’ എന്ന നിലപാട് തന്നെയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ.

എൻ.എസ്.എസിന്റെ ഭാഗമായവർക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ച്‌ വോട്ട് ചെയ്യാം.

ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. കഴിഞ്ഞ കുറച്ച്‌ നാളായി എൻ.എസ്.എസ് ഒരു രാഷ്ട്രീയപാർട്ടിയുമായും അടുപ്പം വെച്ച്‌ പുലർത്താത്ത നിലപാടാണ് സ്വീകരിക്കാറുള്ളത്. അതാണിത്തവണയും സ്വീകരിക്കുന്നതെന്നും സുകുമാരൻ നായർ പഞ്ഞു.

Facebook Comments Box