Mon. May 13th, 2024

എം ജി യു – യു ജി പി ഹോണേഴ്സ്, സെമിനാർ രാമപുരം കോളജിൽ.

By admin Apr 10, 2024
Keralanewz.com

രാമപുരം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ കോഴ്‌സുകളിൽ ഈവർഷം മുതൽ നടപ്പിലാക്കുന്ന പുതിയ പാഠ്യ പദ്ധതിയായ എം ജി യു – യു ജി പി ഹോണേഴ്‌സ്, വിശദാംശങ്ങൾ സംബന്ധിച്ച സെമിനാർ 12 .04 .2024 വെള്ളിയാഴ്ച 10 :00 മണിക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. ബിരുദ കോഴ്‌സുകളുടെ ഘടനയിൽ വരുന്ന മാറ്റങ്ങൾ സംബന്ധിച്ച് മനസ്സിലാക്കുന്നതിന്‌ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഈ സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.
എം ജി യുണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്‌പൻ സെമിനാർ ഉദ്‌ഘാടനം ചെയ്യും, കോളേജ് മാനേജർ റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. വിവരങ്ങൾക്ക് : 8281257911

Facebook Comments Box

By admin

Related Post