Wed. Apr 24th, 2024

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ജോസ് കെ.മാണി

By admin Aug 20, 2021 #news
Keralanewz.com

കോട്ടയം; പാലാ സമാന്തര റോഡിന് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ മുഖ്യമന്ത്രിയെ അഭിനന്ദനമറിയിച്ച് ജോസ് കെ.മാണി. കെ.എം മാണി ധനകാര്യമന്ത്രി ആയിരിക്കെയാണ് പാലായില്‍ ബൈപ്പാസ് നിര്‍മ്മാണം ആരംഭിച്ചത്. 15 മീറ്റര്‍ വീതിയില്‍ 4 കിലോമീറ്ററിലേറെ ദൂരത്തിലാണ് റോഡ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ റോഡില്‍ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ പാലാ – തൊടുപുഴ റോഡില്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെ നീളുന്നതാണ് സുന്ദരമായ സമാന്തരപാത

നാല് കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള റോഡിൽ   ഏതാനും മീറ്ററുകളിലെ നിര്‍മ്മാണം കാലങ്ങളായി മുടങ്ങി കിടക്കുകയാണ്.കെ എം മാണിയുടെ സ്വപ്നം പൂർണമായും യാഥാർദ്ധ്യമാക്കുന്നതിന് തുടർ നടപടികൾക്ക് മുമ്പായി തടസ്സപ്പെട്ടുകിടക്കുന്ന ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂര്‍ത്തീകരിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജോസ് കെ.മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post