Kerala News

സന്തോഷ വാര്‍ത്തയുമായി വൈദ്യുതി വകുപ്പു മന്ത്രി; ഇത്തവണ ബില്‍ തുക കുറയും

Keralanewz.com

തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും. ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശമതാനം നിരക്കില്‍ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
ഈ പലിശ കുറച്ചുള്ള തുകയാണ് ബില്ലില്‍ ഉണ്ടാവുകയെന്നതിനാലാണിത്. എല്ലാ ഉപയോക്താക്കളുടെയും മെയ്- ജൂണ്‍- ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്താണ് പലിശത്തുക നല്‍കുകയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പലിശ വര്‍ഷംതോറും പരിഷ്‌കരിക്കാറുണ്ട്. 600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ വൈദ്യുതി ബില്ലില്‍ 41 രൂപ കുറയും. ഇത് കിഴിച്ചാണ് ബില്‍ കണക്കാക്കുക. കണക്ടഡ് ലോഡും താരിഫ് വിഭാഗവും അനുസരിച്ചാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നത്. ആറുമാസത്തെ ശരാശരി ഉപഭോഗത്തിലെ ഏറ്റക്കുറച്ചിലും കണക്‌ട്ഡ് ലോഡിലെ വ്യത്യാസവും അനുസരിച്ച്‌ സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതുക്കുമെന്നും കുറിപ്പില്‍ പറയുന്നു

600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലില്‍ adjustment ആയി കാണിച്ച്‌ കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള തുകയായി ബില്ലില്‍ കാണിക്കുകയുള്ളൂ. (കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ ഡെപ്പോസിറ്റ് KSEB യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്)

Facebook Comments Box