ന്യൂജൻ ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ ) കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ

Spread the love
       
 
  
    

കോഴിക്കോട് : ന്യൂജൻ ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ ) മൂന്ന് യുവാക്കൾ പിടിയിൽ.എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം(30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44ഗ്രാം എംഡി എം എയുമായി ചേവായൂർ പോലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്ന്പിടികൂടിയത്.ഇതിൽ അൻവർ കുവൈറ്റിൽ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് 8 വർഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുമ്പ് പൊതുമാപ്പിൽ ജയിൽ മോചിതനായ കുറ്റവാളിയാണ്. അൻവർ തസ്നീമിന്‍റെ കൂടെ കുവൈറ്റ് ജയിലിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

പ്രതികൾക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്.സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന എം.ഡി.എം.എ നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്.കുറഞ്ഞ അളവിലുള്ള ഉപയോഗം 4മുതൽ 6 മണിക്കൂർ വരെ ലഹരി നിൽക്കുന്നതു കാരണം സംഗീതമേള കളിലും നൃത്തപരിപാടി കളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയിൽ ലഹരിമരുന്നിൻറെ ഉപയോഗം വർദ്ധിച്ചു വരാനുള്ള സാധ്യത മുന്നിൽ കണ്ട് നിരീക്ഷണം ശക്തമാക്കാൻ സിറ്റി പോലീസ് ചീഫ് ഡിഐജി എ.വി. ജോർജ്ജ് ഐ പി എസ്കർശന നിർദ്ദേശം നൽകിയിരുന്നു.തുടർന്ന് ഡി സി.പി. സ്വപ്നിൽ മഹാജൻ ഐ പി എസിന്‍റെ കീഴിൽ ഡൻസാഫും,സിറ്റി ക്രൈം സ്ക്വാഡും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.ഗോവ, ബാഗ്ലൂർ, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്സ് എല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നതെന്നും ഇവിടങ്ങളിൽ നിന്ന് ചെറിയ തുകയ്ക്ക് വലിയ അളവിൽ ഡ്രഗ്ഗ് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് വലിയ തുകയ്ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കരിയർമാരായി പ്രവർത്തിക്കുന്നുണ്ടെന്നും, ഇവരെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും മെഡിക്കൽ കോളേജ് എ സിപി കെ.സുദർശൻ പറഞ്ഞു.

ഇത്തരം മയക്കുമരുന്നുകളു ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ച ക്കുറവ് എന്നിവയ്ക്കിടയാക്കും.ലഹരി വസ്തുക്കൾ കുറഞ്ഞ അളവിൽ പോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ല കുറ്റമാണ്.ഏതാനും മാസത്തിനിടെ തന്നെ കോഴിക്കോട് സിറ്റിയിൽ 60 കിലോയോളം കഞ്ചാവും 75 ഗ്രാമോളം എംഡി എം എയും 300 ഗ്രാം ഹാഷിഷും, നിരവധി നിരോധിത പുകയില ഉല്പന്നങ്ങൾ, ഹാഷിഷ് ഓയിൽ എന്നിവ ഡൻ സാഫിൻ്റെ സഹായത്തോടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയിട്ടുണ്ട്

Facebook Comments Box

Spread the love