നൂറിലധികം സ്ത്രീകൾക്ക് ഓൺലൈനിൽ അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും അയച്ച ജിം ട്രെയ്നർ അറസ്റ്റിൽ
ന്യൂഡൽഹി: നൂറിലധികം സ്ത്രീകൾക്ക് ഓൺലൈനിൽ അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും അയച്ച ജിം ട്രെയ്നർ അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി നൂറിലധികം സ്ത്രീകൾക്ക് വ്യാജ അക്കൗണ്ടുകളിൽ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും അയച്ച 22 കാരനായ വികാസ് കുമാറിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് സൈബർ സെൽ സംഘം നടത്തിയ അന്വേഷണത്തിലാണ് ദ്വാരകയിലെ ജിമ്മിൽ പരിശീലകനായ വികാസിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ കയ്യിൽ നിന്ന് നിരവധി സിംകാർഡുകളും മൊബൈലുകളും പൊലീസ് പിടിച്ചെടുത്തു. ഇദ്ദേഹത്തിൽ അശ്ലീല സന്ദേശം ലഭിച്ച ഒരു സ്ത്രീ സാഗർപൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്ജിം ട്രെയ്നർ കുടുങ്ങുന്നത്. സൈബർ സെൽ ഫേസ്ബുക്കിൽ നിന്നും മറ്റ് ഇന്‍റർനെറ്റ് ഇടനിലക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ കുടുക്കിയത്
ഒരു സ്ത്രീയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി.നൂറിലധികം സ്ത്രീകളെ പിന്തുടരാനും ദുരുപയോഗം ചെയ്യാനുമുള്ള ഫേസ്ബുക്ക് ഐഡികൾ ഇയാൾക്ക് ഉണ്ടെന്ന് പൊലീസ് പറയുന്നു