ന്യൂഡൽഹി : ഉരുൾപൊട്ടലിൽ നാമാവിശേഷമായ വയനാട്ടിലെ മുണ്ടക്കൈ , വെള്ളാർമല പ്രദേശങ്ങളുടെ പുനരുദ്ദാരണ പ്രവർത്തനങ്ങൾക്കായി കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭ എം പി യുമായ ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ജോസ് കെ മാണി കഴിഞ്ഞ ദിവസം വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
വയനാടിൻ്റെ പുനരുദ്ദാരണ പ്രവർത്തനങ്ങൾക്കായി എംപി എന്ന നിലയിൽ ആദ്യമായി ഫണ്ട് അനുവദിച്ചത് ജോസ് കെ മാണിയാണ്.
Facebook Comments Box