വാഷ്‌റൂമില്‍ ആണെങ്കിലെന്താ മോളെ വാതില്‍ തുറക്ക് ; ദുരനുഭവം വെളിപ്പെടുത്തി നടി റോഷ്‌ന ആൻ
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാലോകത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്.
ഇപ്പോഴിതാ യുവനടി രോഷ്‌ന ആനും തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ആദ്യ സിനിമയുടെ സമയത്ത് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഏത് മേഖലയിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കണമെന്ന് താരം ചൂണ്ടിക്കാട്ടി. നേരിട്ട് അപ്രോച്ച് ചെയ്ത ആള്‍ക്ക് അപ്പേള്‍ തന്നെ മറുപടി കൊടുത്തെന്നും ആ സംഭവത്തിന് ശേഷം കുറെ നാള്‍ തനിക്ക് പടം കിട്ടിയില്ലെന്നും റോഷ്‌ന പറയുന്നു.
ഞങ്ങള്‍ക്ക് വലിയ ഹോട്ടലായിരുന്നു താമസിക്കാൻ ലഭിച്ചത്. ആദ്യ സമയത്തൊക്കെ ലോക്കല്‍ ഹോട്ടലായിരുന്നു കിട്ടിയത്. ഇങ്ങനെ കിട്ടിയപ്പോള്‍ തന്നെ എന്തോ സംശയം തോന്നിയിരുന്നുവെന്ന് നടി പറയുന്നു. റൂമിലെത്തിയപ്പോള്‍ റൂം ഷെയർ ചെയ്യാൻ ഒരു പെണ്‍കുട്ടി കൂടി വരുമെന്ന് അറിയിച്ചു. സമാധാനം എന്ന് തോന്നി. ചെന്നൈയില്‍ നിന്നുള്ള നടിയായിരുന്നു.മൂന്നാല് ദിവസം ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. വൈകീട്ട് ആറര വരെയൊക്കെ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. പിന്നെ മുറിയിലേക്ക് വരും. പിന്നെ പിന്നെ രാത്രി ഭയങ്കരമായി വാതിലില്‍ മുട്ടല്‍ ഉണ്ടാകാൻ തുടങ്ങി. ശല്യമായി. സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളറാണ് ഈ ചെയ്യുന്നതെന്ന് താരം ആരോപിക്കുന്നു.
രാത്രി 8 ഒക്കെയായപ്പോഴാണ് മുട്ട് ഉണ്ടാകുന്നത്. ആദ്യ ദിവസം ഇയാള്‍ മുറിയില്‍ വന്ന് നന്നായി സംസാരിച്ചു. ആ സമയം ഞാൻ വാതില്‍ തുറന്നാണ് ഞാൻ ഇട്ടിരുന്നത്. മോളെ എന്നൊക്കെ വിളിച്ച് സംസാരിച്ചതിന് ശേഷമാണ് അയാള്‍ പോയത്. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് വാതിലിന് മുട്ടുന്നത്. വാതിലിലൂടെ നോക്കുമ്ബോള്‍ ഇയാള്‍ ആണെന്ന് കാണാം. ഒരു ദിവസം വാതില്‍ മുട്ടിയപ്പോള്‍ അകത്ത് നിന്ന് ഞാൻ പറഞ്ഞു വാഷ് റൂമിലാണെന്ന്. അപ്പോള്‍ വന്ന മറുപടി അതിനെന്താ തുറക്ക് എന്നായിരുന്നു. കുറെ നേരം മുട്ടി അയാള്‍ പോയെന്ന് നടി പറഞ്ഞു.
അടുത്ത ദിവസം ലൊക്കേഷനില്‍ പോയപ്പോള്‍ എല്ലാവരുടേയും മുൻപില്‍ വെച്ച് നന്നായി അയാളെ ചീത്ത പറഞ്ഞെന്നും അതിന് ശേഷം എല്ലാം ദിവസവും എന്നെ മേയ്ക്കപ്പ് ഇടീച്ച് അവിടെ ഇരുത്തുക മാത്രമാണ് ചെയ്‌തെന്നും താരം ആരോപിക്കുന്നു. ഷൂട്ടില്ലായിരുന്നു. പ്രതിഫലവും തന്നില്ല. 22 ദിവസം താൻ അങ്ങനെ അവിടെ നിന്നു. അങ്ങനെ ആ സിനിമയില്‍ നിന്നും പൂർണമായി കട്ട് ചെയ്ത് കളഞ്ഞു. അത് കഴിഞ്ഞ് ഞാൻ നിർമാതാവിനെ വിളിച്ചു. എന്റെ പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ടു. കുറഞ്ഞത് 10,000 എങ്കിലും തരണമെന്ന് പറഞ്ഞു.അയാളോട് തന്റെ അവസ്ഥ പറഞ്ഞപ്പോള്‍ അദ്ദേഹം ആ പൈസ തന്നുവെന്ന് താരം വെളിപ്പെടുത്തി.