ആറു വിവാഹം കഴിച്ചിട്ടും മതിയായില്ല ; പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരൂർ : പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. തിരൂർ പറവണ്ണ സ്വദേശി നാസറുദ്ധീനാണ് അറസ്റ്റിലായത്. ആറു മാസം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലാവുകയും തുടർന്ന് കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറകുകയുമായിരുന്നു

അതേസമയം ഒരു വർഷം മുൻപ് പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്കെതിരെ പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോക്സോ കേസിൽ വീണ്ടും അറസ്റ്റ് ചെയ്തത്.

ആറോളം യുവതികളെ ഇയാൾ വിവാഹം ചെയ്തതായി പോലീസ് കണ്ടെത്തി. കൂടാതെ വ്യാജ സിദ്ധൻ ചമഞ്ഞ് നിരവധി സ്ഥലങ്ങളിൽ ഇയാൾ ചികിത്സ തട്ടിപ്പ് നടത്തിയിട്ടുള്ളതായും പോലീസ് പറയുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •