National News

വിഗ്ഗിനുള്ളില്‍ സിം; ചെവിയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍; SI പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Keralanewz.com

ലഖ്നൗ: സര്‍ക്കാര്‍ ജോലി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നന്നായി പരിശ്രമിക്കുകയും പഠിക്കുകയും ചെയ്താല്‍ മാത്രമേ ആ കടമ്ബ കടക്കാന്‍ സാധിക്കുകയുള്ളു.എളുപ്പവഴി നോക്കിയാല്‍ നമ്മള്‍ പിടിക്കപ്പെടുകയും ചെയ്യും. അത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവാനായി ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ച്‌ ഹൈടെക്ക് കോപ്പിയടി നടത്തിയ യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

ഉത്തര്‍പ്രദേശിലാണ്(Uttar Pradesh) സംഭവം. വിഗ്ഗിനിടയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ (Wireless earphone) ഘടിപ്പിച്ച്‌ പരീക്ഷ എഴുതാന്‍ ശ്രമിച്ചയാളെയാണ് പിടികൂടിയത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയിലാണ്(Sub Inspector exam) ഹൈടെക്ക് കോപ്പിയടി ശ്രമം നടന്നത്.

മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തട്ടിപ്പ് പൊലീസ് കണ്ടെത്തുന്നത്. വിഗ്ഗും ചെവിയിലെ ഇയര്‍ഫോണും പൊലീസുകാര്‍ അഴിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ നാഗാലന്‍ഡ് ഡിജിപി രുപിന്‍ ശര്‍മ്മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

തലയില്‍ വെച്ച വിഗ്ഗിനടിയില്‍ സിമ്മും വയറുകളും ഘടിപ്പിച്ചാണ് പരീക്ഷയെഴുതാന്‍ ഇയാള്‍ എത്തിയത്. പുറത്തു കാണാത്ത രീതിയില്‍ ചെവിക്കുള്ളില്‍ ഇയര്‍ഫോണുകളും ധരിച്ചിരുന്നു.

തട്ടിപ്പുകാരനെ പിടികൂടിയ ഉത്തര്‍പ്രദേശ് പൊലീസിനെ അഭിനന്ദിച്ച്‌ കൊണ്ടാണ് അദ്ദേഹം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Facebook Comments Box