Fri. Apr 19th, 2024

നികുതി അടച്ചില്ല; നടന്‍ അമിതാഭ് ബച്ചന്‍റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തു

By admin Aug 24, 2021 #news
Keralanewz.com

ബംഗളുരു: നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനാലാണ് കാര്‍ പിടിച്ചെടുത്തത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഈ കാര്‍ ബംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്. അമിതാഭിനോടൊപ്പം രണ്ടു സിനിമകള്‍ ചെയ്തതിനുശേഷമാണ് വിധു വിനോദ് ചോപ്ര റോള്‍സ് റോയിസ് അമിതാഭിന് സമ്മാനിച്ചത്. പിന്നീട് ബംഗളുരുവിലെ ഒരു വ്യവസായി വാങ്ങിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എത്ര തുകക്കാണ് അമിതാഭ് ബച്ചന്‍ കാര്‍ വിറ്റതെന്ന കാര്യവും വെളിപ്പെടുത്തിയിരുന്നില്ല

Facebook Comments Box

By admin

Related Post