Kerala News

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം – കാരുണ്യസ്പർശം – ശനിയാഴ്ച

Keralanewz.com

പാലാ: ജില്ലാ പഞ്ചായത്ത് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുന്നതിന്റെ ഓർമ്മയ്ക്കായി കാരുണ്യസ്പർശം 2021 എന്ന പേരിൽ സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ  എന്നീ നാലു പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന ഭരണങ്ങാനം ഡിവിഷനിലെ 53 (അൻപത്തിമൂന്ന് ] വാർഡുകളിൽ നിന്നും ഓരോരുത്തർക്ക് വീതമാണ് ഡയാലിസിസ് കിറ്റുകൾ നൽകുന്നത്.

ശനിയാഴ്ച വൈകുന്നേരം നാലിന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ജോസ് കെ മാണി എം. പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റൂബി ജോസ് , പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോയി കുഴിപ്പാല ,ഉഷ രാജു , ലിസി സണ്ണി, മഞ്ജു ബിജു തുടങ്ങിയവർ പ്രസംഗിക്കും.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന  രോഗികൾ അതാത് പഞ്ചായത്ത് മെമ്പർമാർ മുഖേന ജില്ലാ പഞ്ചായത്ത് മെമ്പറുടെ പക്കൽ പേര് നൽകേണ്ടതാണ് .ജില്ലാ പഞ്ചായത്തിൽ നിന്നും കഴിഞ്ഞ ഒരു വർഷം ലഭിച്ച ഓണറേറിയത്തിൽ നിന്നും 50 ശതമാനം തുക മാറ്റിവെച്ചാണ് ഡയാലിസിസ് കിറ്റുകൾ നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു

Facebook Comments Box