Sun. May 19th, 2024

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം നാളെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും

By admin Jun 18, 2022 #news
Keralanewz.com

പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും


ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രഭാത സവാരിക്കാർക്കും,
ഓടാനിറങ്ങുന്നവർക്കും
ഇനി പടനിലത്തു വന്നാൽ സൗജന്യമായി വ്യായാമം ചെയ്യാം. തുറസ്സായ സ്ഥലത്ത് പണം മുടക്കാതെ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യുവാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്


പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തുള്ള പടനിലത്ത് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്‌ വിട്ടുനൽകിയ സ്ഥലത്താണ് ജിംനേഷ്യം സ്ഥാപിച്ചിരിക്കുന്നത്. എയർവാക്കർ സിംഗിൾ, ആംലെഗ് പെഡൽ സൈക്കിൾ, ലെഗ് എക്സ്‌റ്റൻഷൻ, ഡബിൾ ടിസ്റ്റർ എന്നീ ഉപകരണങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും

ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ മണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഗവ: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലത ഷാജൻ എന്നിവരും ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും സംസാരിക്കും


കേരളത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ഡിവിഷൻ മെമ്പർ കൂടിയായ ഷാജി പാമ്പൂരി പറഞ്ഞു. ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ്
പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗമായിരിക്കെ ഷാജി പാമ്പൂരിയുടെ നേതൃത്വത്തിൽ വാളക്കയത്ത് സ്ഥാപിച്ച സായാഹ്ന പാർക്കും ശ്രദ്ധേയമായ ഒരു പദ്ധതിയായിരുന്നു

Facebook Comments Box

By admin

Related Post