Fri. May 3rd, 2024

50-കാരിയെ ഓട്ടോയിലിട്ട് ബലാത്സംഗംചെയ്തു; പ്രതിക്ക് ശിക്ഷ വിധിച്ചു

By admin Dec 16, 2021
Keralanewz.com

ഒറ്റപ്പാലം: ഉത്സവത്തിനെത്തിയ 50-കാരിയെ ഓട്ടോറിക്ഷയില്‍ ബലാത്സംഗംചെയ്ത കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ.

ഓട്ടോഡ്രൈവര്‍ പെരിങ്ങോട് തെക്കേത്ത്പടി വീട് രാജേഷിനാണ് (34) ഒറ്റപ്പാലം അസി. സെഷന്‍സ് കോടതി ജഡ്ജി കെ.എം. വാണി തടവും പിഴയും വിധിച്ചത്. 2016 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തമിഴ്‌നാട്ടില്‍നിന്ന് ചാലിശ്ശേരി ആമക്കാവ് അന്തിമഹാകാളന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന 50 വയസ്സുകാരിയെയാണ് ബലാത്സംഗം ചെയ്തത്.

Facebook Comments Box

By admin

Related Post