ഹണിമൂണിന് പോയ റഹ്‌മാനെ കാണുന്നില്ലെന്ന് ചേച്ചി! അന്വേഷിച്ച് ചെന്നപ്പോള്‍ മറ്റൊരു മുറിയിലുണ്ട്; നടന്‍ റഹ്‌മാന്‍

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് വാര്‍ത്ത ഇന്നലെയാണ് പുറത്തുവരുന്നത്.
29 വര്‍ഷത്തോളം നീണ്ട ദാമ്ബത്യജീവിതമാണ് താരങ്ങള്‍ അവസാനിപ്പിക്കുന്നത്. കഠിനമായ തീരുമാനമാണെന്നും വേര്‍പിരിയല്‍ വേദനയാണെന്നും തുടങ്ങി വിവാഹമോചനത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് സൈറ ബാനു ആയിരുന്നു.
പിന്നാലെ ഭാര്യയും താനുമായി വേര്‍പിരിയുകയാണെന്ന് ഔദ്യോഗികമായി എ ആര്‍ റഹ്‌മാനും പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് താരങ്ങളെ കുറിച്ചുള്ള പല കഥകളും പുറത്തുവരികയാണ്. സൈറ ബാനുവിന്റെ സഹോദരിയുടെ ഭര്‍ത്താവും നടനുമായ റഹ്‌മാന്‍ മുന്‍പ് താരദമ്ബതിമാരുടെ ഹണിമൂണിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ വാക്കുകള്‍ വൈറല്‍ ആവുകയാണിപ്പോള്‍

രണ്ട് ഓസ്‌കാറുകള്‍ നേടി ലോക സിനിമയില്‍ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് എആര്‍ റഹ്‌മാന്‍. തമിഴ് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ സംഗീതഞ്ജനാണ്. മണിരത്നം സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി കരിയര്‍ ആരംഭിച്ച എആര്‍ റഹ്‌മാന്‍ സ്ലം ഡോഗ് മില്ലിനര്‍ എന്ന സിനിമയിലൂടെയാണ് ഓസ്‌കാര്‍ നേടിക്കൊടുത്തത്.
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, നാഷണല്‍ ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരം ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. 29 വര്‍ഷങ്ങള്‍ക്കിപ്പുറം ബന്ധം വേര്‍പ്പെടുത്താന്‍ മാത്രം താരങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്താണെന്നാണ് ആരാധകരും അന്വേഷിക്കുന്നത്.
നടന്‍ റഹ്‌മാന്റെ ഭാര്യ മെഹ്‌റുന്നീസയുടെ ചേച്ചിയാണ് സൈറ ബാനു. മൂത്തസഹോദരിയെക്കാളും മുന്‍പ് മെഹ്‌റുന്നീസ വിവാഹം കഴിക്കുകയായിരുന്നു. ശേഷം ഏതാനും വര്‍ഷങ്ങള്‍ക്ക് പിന്നാലെ സൈറ ബാനുവും എആര്‍ റഹ്‌മാനും തമ്മില്‍ വിവാഹിതരായി. അതുകൊണ്ട് തന്നെ എ ആര്‍ റഹ്‌മാന്റെ വിവാഹത്തില്‍ താന്‍ ഒരു സഹോദരന്റെ റോളില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തതിനെ കുറിച്ചായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ റഹ്‌മാന്‍ പറഞ്ഞത്.
എ ആര്‍ റഹ്‌മാനെക്കുറിച്ച് പറയുകയാണെങ്കില്‍ ‘അദ്ദേഹം എന്നെക്കാള്‍ ആത്മീയനാണ്, ഞാനും അദ്ദേഹവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഞങ്ങള്‍ എല്ലാ കാര്യത്തിനും വിപരീത ധ്രുവങ്ങളായിരിക്കും. അദ്ദേഹം വളരെ ശാന്തനാണ്. എപ്പോഴും തന്റെ തൊഴിലില്‍ സമര്‍പ്പിതനാണ്. സംഗീതത്തില്‍ ചുറ്റിപ്പറ്റിയാണ് റഹ്‌മാന്റെ ജീവിതം. വിവാഹം കഴിഞ്ഞ ഉടനെ ഹണിമൂണിന് പോയപ്പോള്‍ പുള്ളി ചെയ്ത കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
എ ആര്‍ റഹ്‌മാനും സൈറ ബാനും വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഹണിമൂണിനായി പോയി. മലമുകളിലുള്ള ഒരു സ്ഥലത്തേക്കാണ് ഇരുവരും പോയത്. അന്ന് രാത്രി അവരുടെ സുഖവിവരം അറിയാന്‍ ഞങ്ങള്‍ വിളിച്ചപ്പോള്‍ ചേച്ചി ഉറങ്ങാന്‍ കിടന്നുവെന്നാണ് പറഞ്ഞത്. അപ്പോള്‍ റഹ്‌മാന്‍ എവിടെ പോയെന്ന് ചോദിച്ചപ്പോള്‍ അതേ കുറിച്ച് തനിക്കറിയില്ലെന്നാണ് ചേച്ചി പറഞ്ഞത്.
പിന്നീട് റഹ്‌മാനെ അന്വേഷിച്ച് ചെന്നപ്പോഴാണ് മറ്റൊരു മുറിയിലിരുന്ന് എആര്‍ റഹ്‌മാന്‍ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുകയാണെന്ന് അറിഞ്ഞതെന്നാണ്’ നടന്‍ റഹ്‌മാന്‍ പറഞ്ഞത്. സംഗീതത്തിലൂടെ നിരവധി ആരാധകരുടെ ഹൃദയം കവര്‍ന്ന എ ആര്‍ റഹ്‌മാന്‍ തന്റെ സംഗീത ജീവിതത്തോട് പ്രതിജ്ഞാബദ്ധനാണെന്ന് കാണിച്ച സംഭവമാണെന്നാണ് അന്ന് നടന്‍ പറഞ്ഞത്.