ആലപ്പുഴയിൽ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 7 അധ്യാപകര്‍ക്കെതിരെ കേസ്; കോളേജ് പ്രിസിപ്പൽ അടക്കം പ്രതികൾ

Spread the love
       
 
  
    

ആലപ്പുഴ: ശാരീരികമായും മാനസികമായും കോളേജ് അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 7 അധ്യാപകര്‍ക്കെതിരെ കേസെടുത്തു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ പ്രിന്‍സിപ്പല്‍ അടക്കമുള്ള എ.കെ.സി.പി.ടി.എ നേതാക്കള്‍ക്കെതിരെയാണ് പൊലീസ്ത് കേസെടുത്തിരിക്കുന്നത്.

കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനായ രാജീവാണ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചതിൽ പ്രധാനിയെന്നാണ് അധ്യാപികയുടെ ആരോപണം. സംഭവത്തില്‍ പരാതിപ്പെട്ടപ്പോള്‍ ചെങ്ങന്നൂരിലെ കോളേജിലേക്ക് സ്ഥലംമാറ്റിയെന്നും അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു.

ആദ്യം സഹായിക്കാമെന്ന ഭാവത്തില്‍ പെരുമാറിയ ഇയാള്‍ സഹായം നിരസിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിനൊപ്പം കോളേജിലെ ചില അധ്യാപികമാര്‍ സംഘംചേര്‍ന്നാണ് ഉപദ്രവിച്ചതെന്നും ഒരിക്കലും പ്രതീക്ഷിക്കാത്തരീതിയിലാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിട്ടതെന്നുംപരാതിയില്‍ പറയുന്നു

Facebook Comments Box

Spread the love