ഞാന്‍ തെളിവുകള്‍ പുറത്തുവിട്ടാല്‍ ചേച്ചി പിന്നെ തലയില്‍ ഹെല്‍മറ്റ് വെച്ച്‌ നടക്കേണ്ടി വരും: നടി ഋതു മന്ത്രയ്‌ക്കെതിരെ കാമുകന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഋതു മന്ത്ര. തനിക്ക് ഒരു പ്രണയം ഉണ്ടെന്നു ബിഗ് ബോസ്സില്‍ വെച്ച്‌ ലാലേട്ടനോട് പറഞ്ഞത് സത്യം ആണെന്നും എന്നാല്‍ ആ പ്രണയം താന്‍ ഇത് വരെ തുറന്ന് പറഞ്ഞിട്ടില്ല എന്നു ഒരു അഭിമുഖത്തില്‍ ഋതു പറഞ്ഞതിന് മറുപടിയുമായി ജിയാ ഇറാനി.

ഋതു ഷോയില്‍ പങ്കെടുത്തപ്പോള്‍ കാമുകനാണെന്നു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ഋതുവിനൊപ്പമുള്ള സ്വാകാര്യ ചിത്രങ്ങള്‍ ജിയ പങ്കുവച്ചിരുന്നു. ഋതുവിന് മറുപടി നല്‍കണം എന്ന ഒരു ആരാധകയുടെ ആവശ്യത്തിനു ജിയ നല്‍കിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഋതുവിന്റെ അഭിമുഖം ശ്രദ്ധനേടിയതു മുതല്‍ ജിയാ ഇറാനിയോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു ആരാധകര്‍ രംഗത്തെത്തി

‘ഇതിന്റെ വിശദീകരണം നല്‍കാന്‍ എനിയ്ക്ക് അരമണിക്കൂറത്തെ കാര്യമേ ഉള്ളു. എന്റെ ഭാഗത്ത് ആണ് സത്യം. അതിന്റെ തളിവുകളും എന്റെ കയ്യില്‍ ഉണ്ട്. അത് കൊണ്ട് എന്തെങ്കിലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വിളിച്ച്‌ ഒരു ഇന്റര്‍വ്യൂ കൊടുത്ത് തെളിവ് സഹിതം നിര്ത്തിയാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോള്‍ ഉള്ളു. പക്ഷെ ഞാനത് ചെയ്യാത്തത്, അതൊക്കെ ഞാന്‍ പറഞ്ഞാല്‍ ചേച്ചി പിന്നെ തലയില്‍ ഹെല്‍മറ്റ് വെച്ച്‌ നടക്കേണ്ടി വരും

നമ്മള്‍ എങ്കിലും അതിന്റെ മര്യാദ കാണിക്കണം. ഇവള്‍ ഇപ്പോള്‍ എന്തൊക്കെ ആണ് പറയുന്നത് എന്ന് ഇവള്‍ക്ക് തന്നെ അറിയില്ല. ചോറ് തിന്നുന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ് ഇവള്‍ ഇപ്പോള്‍ പറയുന്നത്. ഈ മന്ദബുദ്ധിയ്ക്ക് ഞങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു, എന്നാല്‍ പിന്നെ അത് വേണ്ടെന്ന് വെച്ചെന്നോ മറ്റോ പറഞ്ഞാല്‍ പോരായിരുന്നോ. പക്ഷെ ഇവള്‍ തീരെ അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് പറയുന്നത്. കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പോലും അവള്‍ക്ക് ഇപ്പോള്‍ അറിയില്ല. ഇവിടുന്നു പോയപ്പോള്‍ കുറച്ച്‌ ബോധം ഒക്കെ ഉള്ള ആള്‍ ആയിരുന്നു. എന്നാല്‍ തിരിച്ച്‌ വന്നപ്പോള്‍ അങ്ങനെ ഉള്ള ബോധം ഒന്നും ഇല്ലാത്ത മറ്റേതോ ഒരാള്‍ ആണെന്നു തോന്നുന്നു’- ജിയ പറഞ്ഞു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •