Fri. Dec 6th, 2024

അദാനിയെ ചൊല്ലി ‘ഇൻഡ്യ മുന്നണിയില്‍ ഭിന്നത രൂക്ഷം; കോണ്‍ഗ്രസ് നിലപാടിൽ എതിർപ്പുമായി തൃണമൂലും എൻസിപിയും

By admin Nov 28, 2024 #congress #CPIM #keralacongress m
Keralanewz.com

ന്യൂഡല്‍ഹി: സഭാനടപടികള്‍ തടസ്സപ്പെടുത്തി അദാനി വിഷയം ലോക്സഭയില്‍ ഏറ്റെടുക്കുന്നതിനെച്ചൊല്ലി ‘ഇൻഡ്യ’ മുന്നണിയില്‍ ഭിന്നത രൂക്ഷമായി തുടരുന്നു.

അദാനി വിഷയം ചർച്ച ചെയ്യുമ്പോള്‍ സഭാ നടപടികള്‍ തടസ്സപ്പെടുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും രംഗത്തെത്തിയിരുന്നു.

ഏതെങ്കിലും വിഷയത്തില്‍ സഭ തടസ്സപ്പെടുത്തുന്നതിന് പകരം ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുകയാണ് വേണ്ടതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്. പാർലമെന്റില്‍ ‘ജനങ്ങളുടെ പ്രശ്‌നങ്ങളില്‍’ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉപനേതാവ് കക്കോലി ഘോഷ് ദസ്തിദാർ പറഞ്ഞു. അദാനി വിഷയത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചർച്ച ചെയ്‌ത തിങ്കളാഴ്ചത്തെ ‘ഇൻഡ്യ’ മുന്നണി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പങ്കെടുത്തിരുന്നില്ല.

സഭാ നടപടികള്‍ തടസ്സപ്പെടുന്നതില്‍ എൻസിപി ശരദ് പവാർ വിഭാഗത്തിനും അതൃപ്തിയുണ്ട്. പാർലമെൻ്റ് നടപടികള്‍ തടസപ്പെടുന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്ന തങ്ങളുടെ നിലപാട് കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികളെ എൻസിപി അറിയിച്ചിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിക്കാനായി ഇൻഡ്യ മുന്നണിയ്ക്ക് സാധിക്കുന്നില്ലെന്നും എൻസിപിക്ക് പരാതിയുണ്ട്.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനങ്ങള്‍ തന്നെ അദാനി വിഷയത്തില്‍ ബഹളമയമായിരുന്നു. തുടർന്ന് പാർലമെന്റ് സ്തംഭിക്കുകയും പിരിയുകയും ചെയ്തിരുന്നു. ഇതോടെയാണ് സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്.

Facebook Comments Box

By admin

Related Post