Kerala NewsHealth

M .O. S.C മെഡിക്കൽ മിഷൻ കാര്യമ്പാടി കണ്ണാശുപത്രി മാനന്തവാടിയിലും.

Keralanewz.com

മാനന്തവാടി :
മാനന്തവാടിയിൽ
നാല് പതിറ്റാണ്ടായി കാര്യമ്പാടിയിൽ മലങ്കര ഓർത്തഡോക്സ്
സിറിയൻ ചർച്ച് മെഡിക്കൽ മിഷന്റെ ആഭിമുഖ്യത്തിൽ
പ്രവർത്തിച്ചു വരുന്ന കാര്യമ്പാടി കണ്ണാശുപത്രിയുടെ മൂന്നാമത്തെ
ശാഖ മാനന്തവാടിയിൽ 2024 ഡിസംബർ 1 ഞായറാഴ്ച 3 pm ന് കേരള
സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വികസന
വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ സുൽത്താൻ ബത്തേരി
ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ ബർന്നബാസ്
തിരുമേനി അദ്ധ്യക്ഷനായിരുന്നു. ഒപ്റ്റിക്കൽ ഡിസ്പെൻസറിയുടെ
ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി സി.കെ
രത്നവല്ലി നിർവഹിച്ചു.
ഒപ്റ്റിക്കൽ ഡിസ്പെൻസറിയുടെ ആദ്യ കണ്ണട വിൽപ്പന
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജസ്റ്റിൻ ബേബി
നിർവഹിച്ചു. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ
ശ്രീ.ജേക്കബ് സെബാസ്റ്റ്യൻ മെഡിക്കൽ മിഷൻ സെക്രട്ടറി റവ.ഫാദർ
അബ്രഹാം മാത്യു കോർ എപ്പിസ്ക്കോപ്പാ, ഫാദർ പി.റ്റി ജോർജ്ജ്,
മെഡിക്കൽ മിഷൻ വൈസ് പ്രസിഡണ്ട് ശ്രീ.കെ ഒ പീറ്റർ മാസ്റ്റർ,
മുനിസിപ്പൽ കൌൺസിലർമാരായ അഡ്വ.സിന്ധു സെബാസ്റ്റ്യൻ,
ശ്രീ.ജോർജ്ജ് പി.വി പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ശ്രീ.മാത്യു
എടയക്കാട്ട്, ഡയറക്ടർ ഡോ.രാജൻ സിറിയക്ക്, ട്രഷറാർ
ശ്രീ.എം.തോമസ് ഉഴുന്നുങ്കൽ എന്നിവർ പ്രസംഗിച്ചു. ബിൽഡിംഗ്
ഓണർ ശ്രീ. അക്ഷയകുമാർ ഗൌഡറേയും ശ്രീമതി അനിത കുമാരി
അവ്വയേയും യോഗത്തിൽ ആദരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ആനുകൂല്യങ്ങളും
പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും കാര്യമ്പാടി
കണ്ണാശുപത്രി ഡയറക്ടർ ഡോ.രാജൻ സിറിയക്ക് രോഗികളെ
പരിശോധിക്കുന്നതാണ്.

Facebook Comments Box