എസ്.എഫ്.ഐയെ നിയന്ത്രിക്കണം, നല്ല സ്വഭാവമുള്ളവരെ നേതൃനിരയില്‍ കൊണ്ടുവരണം: എം വി ഗോവിന്ദന്‍
എസ്‌എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എസ് എഫ് ഐ യുടെ അക്രമ പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല.
അരാഷ്ട്രീയമായ പ്രവണതകളും സംഘടനയില്‍ ഉണ്ട്. ഇതും അംഗീകരിക്കാനാവുന്നതല്ല.
നല്ല സ്വഭാവവും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. എസ്.എഫ്.ഐ ലഹരിക്ക് എതിരായ പ്രചാരകരാവണം. ലഹരി സംഘങ്ങളുമായി ബന്ധമില്ല എന്ന് എസ്‌എഫ്‌ഐ ഉറപ്പിക്കണം.
എസ്‌എഫ്‌ഐയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന തലത്തില്‍ ശില്‍പശാല സംഘടിപ്പിക്കണം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചക്ക് മറുപടി പറയുമ്ബോഴായിരുന്നു എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്.
Facebook Comments Box