Kerala News

പരാതി നൽകാനെത്തിയ യുവതിയോട് ചുംബനം ചോദിച്ച് വാട്സപ്പിൽ അശ്ലീല സന്ദേശം അയച്ച പോലീസുകാരനെതിരെ കേസെടുത്തു

Keralanewz.com

കൊല്ലം : പരാതി നൽകാനെത്തിയ യുവതിയോട് പോലീസ് ചുംബനം ആവിശ്യപെട്ടതായി പരാതി. വീടിന് മുന്നിൽ മദ്യപാനികൾ നിരന്തരമായി ബഹളം വെയ്ക്കുന്നതായി പോലീസിൽ പരാതി നൽകാനെത്തിയ യുവതിയോടാണ് പോലീസുകാരൻ ചുംബനം ആവശ്യപ്പെട്ടത്. യുവതിയുടെ പരാതിയെ തുടർന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയർ സിബിൽ ഓഫീസർ ബിജു ജോണിനെതിരെ കേസെടുത്തു

വീടിന് മുന്നിൽ മദ്യപാനികൾ സ്ഥിരമായി ബഹളം വയ്ക്കുന്നതിനെതിരെ നാല് ദിവസം മുൻപ് കലയപുരം സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. പരാതിക്കൊപ്പം യുവതിയുടെ ഫോൺ നമ്പരും എഴുതി വാങ്ങിയിരുന്നു. പരാതിയെ തുടർന്ന് മദ്യപിച്ച് ബഹളംവെച്ചവരെ പോലീസ് വിളിപ്പിക്കുകയും താക്കിത് ചെയ്ത് വിട്ടയക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം ബിജു ജോൺ യുവതിയുടെ നമ്പറിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയും ഉമ്മ നൽകാൻ ആവിശ്യപെടുകയുമായിരുന്നു. രാത്രിയോ പകലെന്നോ ഇല്ലാതെ ഇയാൾ വിളിച്ച് ശല്ല്യം ചെയ്തതോടെയാണ് യുവതി കൊട്ടാരക്കര ഡിവൈഎസ്പി ക്ക് പരാതി നൽകിയത്

Facebook Comments Box