Kerala News

സലൂണില്‍ പോയി മുടിവെട്ടി, മൊബൈലില്‍ പുതിയ സിം,കയ്യില്‍ ധാരാളം പണമെന്നും സൂചന; താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഏറ്റുവാങ്ങാന്‍ കേരള പൊലിസ് മുംബൈക്ക്

Keralanewz.com

മുംബൈ: മലപ്പുറം താനൂരില് നിന്ന് കാണാതായ പെണ്കുട്ടികള് മുംബൈയിലെ ഒരു സലൂണില് കയറി മുടിവെട്ടുന്നതിന്റെ വീഡിയോ പുറത്ത്.

മൊബൈല് ഫോണ് ലൊക്കേഷന് കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നതിനിടെ മുംബൈ ഛത്രപതി ശിവാജി ടെര്മിനസിനു സമീപമുള്ള മലയാളിയുടെ സലൂണില് കുട്ടികള് എത്തിയതായി പൊലിസിന് മനസ്സിലായി. ഇരുവരും സലൂണില് മുടിവെട്ടാനും ഷാംപു ചെയ്യാനുമായി ഏറെ സമയം ചെലവഴിച്ചിരുന്നു. കുട്ടികള് സലൂണില് ഉണ്ടെന്ന വിവരം മുംബൈ പൊലിസ് അവിടത്തെ മലയാളികളെ അറിയിച്ചു. എന്നാല് അവരെത്തിയപ്പോഴേക്കും കുട്ടികള് കടന്നുകളഞ്ഞെന്നാണ് റിപ്പോര്ട്ടില് പറയുന്നതി. നേത്രാവതി എക്സ്പ്രസില് പന്വേലില് ഇറങ്ങിയ പെണ്കുട്ടികള് അവിടെനിന്ന് ലോക്കല് ട്രെയിന് കേറിയാണ് ഛത്രപതി ശിവാജി മഹാരാജ് െടര്മിനസിനു സമീപം എത്തുന്നത്. മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്. മുടിയുടെ മോഡല് കാണിച്ചു കൊടുക്കുന്നതിനായി ബ്യൂട്ടിഷ്യന് എടുത്തതെന്ന് കരുതുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

സുഹൃത്തിന്റെ വിവാഹ ആഘോഷത്തില് പങ്കെടുക്കാന് മുംബൈയില് എത്തിയതാണെന്നാണ് കുട്ടികള് സലൂണില് പറഞ്ഞത്. ഇവരെ കൊണ്ടുപോകാന് സുഹൃത്ത് എത്തുമെന്നും പറഞ്ഞിരുന്നു. എന്നാല് ആരെങ്കിലും എത്തുന്നതിനു മുന്പ് ഇവര് അവിടെനിന്ന് മുങ്ങി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ഇവര്ക്കൊപ്പം ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

അതിനിടെ കുട്ടികള് രാത്രിയോടെ ഫോണില് പുതിയ സിം ഇട്ടു. ഇതാണ് മൊബൈല് ലൊക്കേഷന് കണ്ടുപിടിക്കുന്നതില് നിര്ണായക വഴിത്തിരിവായതെന്നാണ് സൂചന. പുതിയ സിം ഫോണില് ഇട്ടപ്പോള് തന്നെ കേരള പൊലിസിനു ടവര് ലൊക്കേഷന് ലഭിക്കുകയായിരുന്നു. ഉടന് തന്നെ പൊലിസ് മുംബൈയിലെ മലയാളി അസോസിയേഷന് പ്രവ!ര്ത്തകരുടെ സഹായത്തോടെ അവിടെ തെരച്ചില് ആരംഭിച്ചു.

പിന്നീട് രാത്രി 10.45 ആയപ്പോഴേക്കും പെണ്കുട്ടികള് സി.എസ്.ടിയില് നിന്നും പുറപ്പെട്ടു. ചെന്നൈ എഗ്മോര് എക്സ്പ്രസിലാണ് കയറിയ ഇവരെ പുലര്ച്ചെ 1.45ന് ട്രെയിന് ലോണാവാലയില് എത്തിയപ്പോള് റെയില്വെ പൊലിസ് പിടികൂടുകയായിരുന്നു. താനൂര് എസ്.ഐയും രണ്ട് പൊലിസുകാരും രാവിലെ 6 മണിയോടെ മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്. 8ന് മുംബൈയിലെത്തുന്ന ഇവര് ഒന്പത് മണിയോടെ കുട്ടികളെ ഏറ്റുവാങ്ങി കേരളത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്ട്ട്.

വീട്ടില് പ്രശ്നങ്ങളുണ്ടെന്നും വീടുകളിലേക്ക് തിരിച്ചുപോകാന് താല്പര്യമില്ലെന്നും പെണ്കുട്ടികള് മലയാളി സന്നദ്ധ പ്രവര്ത്തകരോട് പറഞ്ഞതായി റിപ്പോര്ട്ടുകള് പറയുന്നു. എന്നാല് പിന്നീട് വീട്ടിലേക്ക് പോകാന് സന്തോഷമാണെന്ന് ഇരുവരും പറഞ്ഞതായി മുംബൈ പൊലിസ് അറിയിച്ചു.

സ്കൂളില് പരീക്ഷയെഴുതാന് പോകുന്നെന്ന് പറഞ്ഞാണ് ബുധനാഴ്ച പെണ്കുട്ടികള് വീട്ടില്നിന്ന് ഇറങ്ങിയത്. പരീക്ഷാ സമയം കഴിഞ്ഞിട്ടും സ്കൂളില് എത്താതിരുന്നതോടെ അധ്യാപിക വീട്ടിലേക്ക് വിളിച്ച്‌ ചോദിക്കുകയായിരുന്നു. അപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. പഠനത്തില് സവിശേഷ സഹായം ആവശ്യമുള്ള ഇരുവരും സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതുന്നത്.

Facebook Comments Box