അമ്മയ്ക്ക് പിന്നാലെ മകളും; മുക്തയുടെ മകള്‍ കിയാര സിനിമയിലേക്ക്, അരങ്ങേറ്റം കുറിക്കുന്നത് ഈ സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ കൂടെ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി മുക്ത. ബാല താരമായി അഭിനയം ആരംഭിച്ച താരം അച്ഛനുറങ്ങാത്ത വീട് എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു

പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിലാണ് അഭിനയിച്ചത്. വിശാല്‍ നായകനായി എത്തിയ താമിര ഭരണി എന്ന ചിത്രത്തിലൂടെ താരം സൗത്ത് ഇന്ത്യയില്‍ മുഴുവന്‍ പ്രശസ്തയായി

പിന്നീട് നിരവധി സിനിമകളില്‍ താരം നായികയായി എത്തി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിന് ഇടയിലായിരുന്നു താരത്തിന്റെ വിവാഹം. റിമി ടോമിയുടെ സഹോദരനെയാണ് താരം വിവാഹം കഴിച്ചത്.

എന്നാല്‍ വിവാഹ ശേഷം താരം സിനിമയില്‍ നിന്നും വിട്ടു നിന്നു. എന്നാല്‍ സീരിയലില്‍ താരം അഭിനയിക്കുന്നുണ്ട്. കൂടത്തായി എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്

മുക്തയ്ക്ക് ഒരു മകളാണ് ഉള്ളത്. കിയാര എന്നാണ് കുഞ്ഞിന്റെ പേര്. അമ്മയുടെ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ മകള്‍ കിയാരയും സിനിമയിലേക്ക് എത്തുകയാണ്.

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര അഭിനയരംഗത്ത് അരങ്ങേറുന്നത്. മമ്മൂട്ടി ചിത്രം മാമാങ്കം സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സംവിധായകനായ എം. പത്മകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

പ്രിയ താരത്തിന്റെ മകളുടെ അരങ്ങേറ്റത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. സംഗീതത്തിലും മോണോ ആക്ടിലും കഴിവുള്ള കുട്ടിയാണ് കിയാര. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെ കിയാര പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •