Wed. Apr 24th, 2024

കോവിഡാനന്തര ചികത്സ പാലാ നഗരസഭയുടെ ഹോമിയോ ആശുപത്രിയിൽ ആരംഭിച്ചു

By admin Jun 10, 2021
Keralanewz.com

പാലാ: പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ പോസ്റ്റ് കോവിഡ് ഒ.പി ആരംഭിച്ചു. കോവിഡ് മുക്തരായവർ അഭിമുഖീകരിക്കുന്ന വിവിധ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾക്കുളള ചികിത്സ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ലഭിക്കും.ഒ.പിയുടെ ഔദ്യോഗിക ഉദ്ഘാടനം പാല നഗരസഭ ചെയർമാൻ ശ്രീ ആൻറോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. പാല നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബൈജു കൊല്ലം പറമ്പിൽ ,വാർഡ് കൗൺസിലർ ശ്രീ പ്രിൻസ്.വി.സി.തയ്യിൽ, ആശുപത്രി മുൻ സൂപ്രണ്ട് ഡോക്ടർ ശശിധരൻ എന്നിവർ ആശംസകൾ അറിയിച്ചു. പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി നീന ജോർജ്, വാർഡ് കൗൺസിലർമാരായ ശ്രീ ജോസ് ജെ ചീരാംകുഴി, ശ്രീമതി ആനി ബിജോ, മായ രാഹുൽ, ലിസികുട്ടി മാത്യു, മായ പ്രദീപ്‌, ലീന സണ്ണി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആശുപത്രി സൂപ്രണ്ട് ഡോ ത്വാഹിറ ടി( ചാർജ് ) സ്വാഗതവും, ആർ എം. ഒ, ഡോക്ടർ ഹേമ ജി നായർ നന്ദിയും രേഖപ്പെടുത്തി. NHM മെഡിക്കൽ ഓഫീസർ Dr. ബിനു ജേക്കബ്, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ Dr. അശ്വതി ബി. നായർ എന്നിവർ സന്നിഹിതരായിരുന്നു

         ഈ ആശുപത്രിയിൽ സെപ്ഷ്യലിറ്റി വിഭാഗങ്ങളായ വയോജന ചികിത്സാ, സ്വാന്തന ചികിത്സ, ഗർഭാശയ മുഴകൾ, മൂത്രാശയ കല്ല്, എന്നിവക്കുള്ള  ചികിത്സയും ലഭ്യമാണ്,
   വയോജന ഓ പി യോട് അനുബന്ധിച്ചു അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫിസിയോ തെറാപ്പി യൂണിറ്റിന്റെയും ലാബിന്റെയും സേവനങ്ങളും ലഭ്യമാണ്
Facebook Comments Box

By admin

Related Post