EDUCATIONKerala News

രാമപുരം മാർ അഗസ്തിനോസ് കോളജിൽ സ്വാതന്ത്ര്യ ദിന മെഗാ ക്വിസ് മത്സരം.

Keralanewz.com

പാലാ /രാമപുരം :സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് ക്വിസ് ക്ലബിന്റെ നേതൃത്വത്തിൽ IQACയുടെ സഹകരണത്തോടെ “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ മത്സരം നടക്കും.

ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരമുള്ള ഈ മത്സരം രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്. ജൂനിയർ വിഭാഗത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികളും സീനിയർ വിഭാഗത്തിൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒരു ടീമിൽ രണ്ട് പേർക്ക് പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽ നിന്നും ഒന്നിലധികം ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

മത്സരം രണ്ട് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക റൗണ്ടായിൽ എഴുതുപരീക്ഷ. ഇതിൽ വിജയിക്കുന്ന ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കും, അത് ചോദ്യോത്തര മത്സരമായിരിക്കും.

വിജയികൾക്ക് ഒന്നാം സമ്മാനം 3001 രൂപയും, രണ്ടാം സമ്മാനം 2001 രൂപയും, മൂന്നാം സമ്മാനം 1001 രൂപയും ലഭിക്കും.
രജിസ്ട്രേഷൻ സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്ട്രേഷനായി വിളിക്കുക. 9995795181,
9495188823

Facebook Comments Box