EDUCATIONKerala News

രാമപുരം കൊളജ് സ്റ്റാഫ് അംഗങ്ങൾ ഒത്തൊരുമയോടെ ഓണം ആഘോഷിച്ചു.

Keralanewz.com

പാലാ /രാമപുരം:
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റാഫ് അംഗങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു. മുഖ്യാധിഥിയായി എത്തിയ മുൻ ദേശീയ വിദ്യാഭ്യാസ ന്യൂന പക്ഷ കമ്മീഷൻ അംഗവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറുമായ ഡോ. സിറിയക് തോമസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.

അധ്യാപകരും അനധ്യാപകരും മലയാളത്തനിമയാർന്ന വസ്ത്രങ്ങൾ അണിഞ്ഞെത്തിയപ്പോൾ അഘോഷം ഏറെ ശ്രദ്ധേയമായി. സ്റ്റാഫ് അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകളും, തിരുവാതിരയും ആഘോഷം ആകർഷകമാക്കി. ഇലക്ടോണിക്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിലാഷ് വി. മാവേലിയായി എത്തിയപ്പോൾ അഘോഷം കൂടുതൽ അവേശകരമായി. ഓണസദ്യയോടെ ആഘോഷപരിപാടികൾ പര്യവസാനിച്ചു.

പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ , സ്റ്റാഫ് സെക്രട്ടറി സുനിൽ കെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box