Kerala NewsPravasi news

തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ , മികച്ച നാടക രചയിതാവിനുള്ള സുവർണ്ണ ജ്യോതിസ് പുരസ്കാരം രാജു കുന്നക്കാടിന്, ‘, മികച്ച സംവിധായകൻ ബെന്നി ആനിക്കാട്, നാടകം കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി.

Keralanewz.com

തിരുവനന്തപുരം: മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭസാഹിത്യവേദിയുടെ സുവർണ്ണ ജ്യോതിസ് അവാർഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ് അവാർഡിന് അർഹമായത്. ഈ നാടകത്തിന്റെ രചനയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ പുരസ്കാരമാണിത്.

നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിന് മികച്ച സംവിധായകനുള്ള അവാർഡും ഈ നാടകത്തിന് ലഭിച്ചു. മറ്റൊരു നടനായ മുൻ കാർട്ടൂൺ അക്കാഡമി ചെയർമാൻ പ്രസന്നൻ ആനിക്കാടിനും നേരത്തെ അവാർഡ് ലഭിച്ചിരുന്നു. ഈ നാടകത്തിലെ ഗാനം രചിച്ചിരിയ്ക്കുന്നത് ജോസ് കുമ്പിളുവേലി, കാനം ജയകുമാർ എന്നിവരാണ്. സംഗീതം പോൾസൺ പാലാ.

ഓഗസ്റ്റ് 8 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് അവാർഡ് ദാന ചടങ്ങ്. 25,000 രൂപയും പ്രശസ്‌തി പത്ര വുമടങ്ങുന്നതാണ് അവാർഡ്.

പ്രവാസി രത്ന അവാർഡ്, രാജൻ പി. ദേവ് അവാർഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതൻ സ്മാരക പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, തോപ്പിൽ ഭാസി പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയർലണ്ടിലെ മൈൻഡ് ഐക്കോൺ അവാർഡ്, തിരുവനന്തപുരം സംസ്കാര സാഹിത്യവേദിയുടെ സാഹിത്യ രത്ന പുരസ്കാരം എന്നിവയാണ് രാജുവിന് ലഭിച്ച മറ്റ് അവാർഡുകൾ.

കേരള പ്രവാസി കോൺഗ്രസ്‌( എം) അയർലണ്ട് പ്രസിഡൻ്റും,
വേൾഡ് മലയാളി കൗൺസിൽ കൾച്ചറൽ ഫോറം ഗ്ളോബൽ സെക്രട്ടറിയുമാണ് രാജു കുന്നക്കാട്ട്.

Facebook Comments Box