Kerala News

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍

Keralanewz.com

ഇടുക്കി: പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരന്‍റെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സിന്ധുവാണ് മരിച്ചത്. അയൽവാസി ബിനോയ്‌ ഒളിവിലാണ്. സിന്ധുവിനെ കാണാതായതിന് പിന്നാലെ പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സിന്ധുവിനെ കാണാതായെന്ന പരാതി യുവതിയുടെ അമ്മ പൊലീസില്‍ നല്‍കിയതിന് പിന്നാലെ ബിനോയി ഒളിവില്‍ പോവുകയായിരുന്നു.


ബിനോയിയെ കാണാതായത് ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാമാക്ഷി സ്വദേശിയായ സിന്ധു കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഭര്‍ത്താവുമായി പിണങ്ങി ഇളയ മകനുമൊത്ത് പണിക്കന്‍കുടിയില്‍ താമസം തുടങ്ങിയത്. ബിനോയിയും സിന്ധുവും തമ്മില്‍  അടുപ്പത്തിലായിരുന്നു എന്നാണ് വിവരം

Facebook Comments Box