Fri. Apr 19th, 2024

സഭയിൽ ഏകീകരിച്ച കുർബാന നടപ്പാക്കണം എന്ന് കൽപ്പിച്ചത് മാർപാപ്പ .മാർപാപ്പയുടെ കല്പന ഏതാനും ചില വൈദികർ നിഷേധിക്കുന്നുവെന്നും അവർക്കായി പ്രാർത്ഥിക്കണമേ എന്നും കർദിനാൾ ആലഞ്ചേരി

By admin Sep 5, 2021
Keralanewz.com

കുറവിലങ്ങാട് : സഭയിൽ ഏകീകരിച്ച കുർബാന നടപ്പാക്കണം എന്ന് കൽപ്പിച്ചത് മാർപാപ്പ .മാർപാപ്പയുടെ കല്പന ഏതാനും ചില വൈദികർ നിഷേധിക്കുന്നുവെന്നും അവർക്കായി പ്രാർത്ഥിക്കണമേ എന്നും സിറോ മലബാർ സഭയുടെ തലപ്പള്ളിയായ കുറവിലങ്ങാട് മർത് മറിയം പള്ളിയിൽ കാർഡിനാൾ ജോർജ് ആലഞ്ചേരി കുർബാന മദ്ധ്യേ , വിശ്വാസികളോട് അപേക്ഷിച്ചത് .

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണവുമായുള്ള വിശദീകരണം ആയിരുന്നു ഇന്നദ്ദേഹം പ്രസംഗിച്ചത് .

കത്തോലിക്കാ സഭയോടും ആഗോള സഭയുടെ തലവനായ മാർപാപ്പയോടും വിധേയപ്പെട്ടാണ് സിറോ മലബാർ സഭ എന്നും നിലനിന്നത് .ഇനിയും അങ്ങനെ ആയിരിക്കും .ഏതാനും ചില വൈദികർക്ക് മാർപാപ്പയുടെ തീരുമാനത്തോട് എതിർപ്പ് ഉണ്ട് . എന്നാൽ അവരെ പിന്തള്ളുകയല്ല വേണ്ടത് .അവരും കൂടി സഭയുടെ പാതയിലേക്ക് കടന്നുവരുവാനായി നിങ്ങൾ പ്രാർത്ഥിക്കണം . കർദിനാൾ പറഞ്ഞു .

മറ്റു ശ്രദ്ദേയമായ അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് .

സഭയിലെ ആരാധനാ ക്രമത്തിന്റെ അവസാന വാക്ക് ,മാർപാപ്പയാണ് . മാർപാപ്പ എങ്ങനെ കുർബാന അർപ്പിക്കണം എന്ന് കൃത്യമായി നിർദേശിച്ചിരുന്നു .അത് അനുസരിക്കുക എന്നതാണ് ഒരു വൈദികന്റെ കടമ . ആരാധനാ ക്രമത്തിൽ ആണ് സഭയിൽ ഒരുമ വേണ്ടത് . സിനഡിൽ എല്ലാ മെത്രാന്മാരും മാർപാപ്പയുടെ തീരുമാനത്തെ അംഗീകരിക്കുകയും , അംഗീകരിച്ച കുർബാന ക്രമം നടപ്പിലാക്കുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത് . അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ് . എല്ലാ വൈദികരും അതോടൊപ്പം തന്നെ അൽമായരും , മാർപാപ്പയുടെ തീരുമാനത്തോട് ചേർന്ന് പോകണമെന്നും മറ്റ് തന്നിഷ്ടപ്രകാരമുള്ള ആരാധനക്രമം അനുവദിക്കാൻ ആവില്ലായെന്നും കർദിനാൾ കൂട്ടിച്ചേർത്തു .

കത്തോലിക്കാ സഭയിൽ വിമത ശബ്ദത്തിനു ഇനി പ്രസക്തി ഇല്ലായെന്ന് വ്യക്തമാക്കുന്നതായിരുന്നു കർദിനാളിന്റെ പ്രസംഗം .

Facebook Comments Box

By admin

Related Post